ബീഹാര്‍ കലാപം: കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

പട്‌ന: ബീഹാറിലെ ഭാഗല്‍പൂരിലുണ്ടായ കലാപത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രിയുടെ മകന്‍ അരിജിത് ശാസ്വതിനെ പോലീസ് അറസ്റ്റ് ചെയ്തു.  കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകന്‍ അരിജിത് ശാസ്വതിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രിയോടെ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തുവച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.അരിജിത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 17ന് മുസ് ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്‍പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ അരിജിത് ശാസ്വത് പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് കേസ്. റാലിക്ക് അനുവാദമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. വര്‍ഗീയ വിദ്വേഷം വളര്‍ത്തുക, അനുവാദമില്ലാതെ സംഘംചേരല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അരിജിത് ശാസ്വത് അടക്കം എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

RELATED STORIES

Share it
Top