ബീമാപ്പള്ളി നിവാസികള്‍ക്കായി പുതിയ ഫഌറ്റ് സമുച്ചയം നിര്‍മിക്കും

തിരുവനന്തപുരം: ബീമാപ്പള്ളി നിവാസികള്‍ക്കായി പുതിയ ഫഌറ്റ് സമുച്ചയം നിര്‍മിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജൂലൈയില്‍ തന്നെ ഫഌറ്റിന് തറക്കല്ലിടും. ഇതിനായി സ്ഥലം ബീമാപ്പള്ളിയില്‍ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ഫഌറ്റ് പദ്ധതിയില്‍ നിന്നു ബീമാപ്പള്ളി നിവാസികളെ ഒഴിവാക്കിയതിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ബീമാപ്പള്ളി നിവാസികള്‍ക്കായി പുതിയ പുനരധിവാസപദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്.
ഇതിനൊപ്പം അടിമലത്തുറയിലും കാരാടും ഫഌറ്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ജൂലൈയില്‍ തന്നെ ഇവിടെയും തറക്കല്ലിടാനാണു നീക്കം. ഫഌറ്റ് വേണ്ടെന്ന നിലപാടെടുത്ത അഞ്ചുതെങ്ങിലെ 292 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

RELATED STORIES

Share it
Top