ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയുടെ കണ്ണ് തകര്‍ത്തു, പ്രതിഷേധം പടരുന്നുചെന്നൈ : മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയ്ക്കു നേരെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. മലപ്പുറം സ്വദേശിയും പിഎച്ച്്ഡി വിദ്യാര്‍ഥിയുമായ സൂരജ് ആണ് മര്‍ദനത്തിനിരയായത്. സൂരജിന്റെ വലതു കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
മനീഷ് കുമാര്‍ എന്ന വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സൂരജിനെ മര്‍ദിച്ചത്. ഇവര്‍ക്കെതിരെ കോട്ടൂര്‍പുരം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഐഐടി വിദ്യാര്‍ഥികള്‍ ക്യാംപസില്‍ കുത്തിയിരുപ്പ് സമരമാരംഭിച്ചു. കാംപസിന് പുറത്തേക്കും പ്രതിഷേധം പടരുകയാണ്. കൂടുതല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ സമരത്തിന് ഐക്യദാര്‍ഡ്യവുമായി എത്തിയതായാണ് റിപോര്‍ട്ടുകള്‍. വിദ്യാര്‍ഥികള്‍ ബീഫ് വിതരണം ചെയ്തും പ്രതിഷേധിച്ചു.  സൂരജിന് മര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു.RELATED STORIES

Share it
Top