ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ കഴിക്കും:ആദിത്യനാഥിനോട് സിദ്ധരാമയ്യ

ബംഗളൂരു: ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ കഴിക്കുമെന്ന് യോഗി ആദിത്യനാഥിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ബീഫ് കഴിക്കരുതെന്നും ബീഫ് വില്‍ക്കരുതെന്നും പറയാന്‍ ഇവര്‍ ആരാണ്? ഇഷ്ടമല്ലാത്തതുകൊണ്ട് മാത്രമാണ് ബീഫ് കഴിക്കാത്തത്. നിരവധി ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ട്.ഹിന്ദു ആണെന്നതിന്റെ യോഗ്യത സിദ്ധരാമയ്യ തെളിയിക്കണമെന്ന യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് പ്രതികരണം.ക്ലാസ് എടുക്കുന്നതിന് മുന്‍പ് ഗോഹത്യയെ കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് എന്താണെന്ന് കൂടി യോഗി പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പശുവിന് കൊടുക്കേണ്ട പരിഗണനയെ കുറിച്ച് ക്ലാസ് എടുക്കുന്ന യോഗി എന്നെങ്കിലും പശുവിനെ മേച്ചിട്ടുണ്ടോ? ഞാന്‍ പശുവിനെ നോക്കാറുണ്ട്. അതിനെ മേക്കാറുണ്ട്. തൊഴുത്ത് വൃത്തിയാക്കാറുണ്ട്. അതുകൊണ്ട് തന്നെ യോഗിക്ക് തങ്ങളെ പഠിപ്പിക്കാനുള്ള ഒരു അധികാരവും ഇല്ല- സിദ്ധരാമയ്യ പറഞ്ഞു.

RELATED STORIES

Share it
Top