ബീച്ച് ആശുപത്രിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

കോഴിക്കോട്: ഈ മാസം 2 മുതല്‍  ബീച്ച് ഹോസ്പിറ്റലില്‍ വരുന്ന രോഗികളില്‍ നിന്ന് കൂടുതല്‍  ഫീസ് ഈടാക്കുന്നതിനെതിരേ എസ്ഡിപിഐ ബീച്ച് ആശുപത്രി സൂപ്രണ്ട് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.  വിഷയത്തില്‍ ജനങ്ങള്‍ക്കനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി. ജില്ല സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് ഷമീര്‍ വെള്ളയില്‍, സിക്രട്ടറി ശിഹാബ് പുതിയങ്ങാടി, റൗഫ് കുറ്റിച്ചിറ, വാഹിദ് ചെറുവറ്റ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top