ബീച്ച് ആശുപത്രിയിലെ വയോജനങ്ങളില്‍ രണ്ടുപേരെ കൂടി പുനരധിവസിപ്പിച്ചു

കോഴിക്കോട്: ബീച്ച് ഹോസ്പിറ്റലില്‍ അനാഥരും അശരണരുമായി കിടക്കുന്ന വ്യക്തികളെ കുറിച്ച് പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികളുടെ ഭാഗമായി നിലവില്‍ ചികില്‍സപൂര്‍ത്തീകരിച്ചിട്ടുള്ളതായി ആശുപത്രി സുപ്രണ്ട് അറിയിച്ചിട്ടുള്ള രണ്ട് പേരെകൂടി സാമൂഹ്യ നീതിവകുപ്പ് പുനരധിവസിപ്പിച്ചു.
ചികില്‍സ പുര്‍ത്തീകരിച്ച തമിഴ്‌നാട് സ്വദേശി രാമസ്വാമി, കോഴിക്കോട് സ്വദേശിനിയായ ബേബി വിനോദിനി എന്നിവരെ സര്‍ക്കാര്‍ ഗ്രാന്റോട് കൂടി പ്രവര്‍ത്തിക്കുന്ന ഹോം ഓഫ് ലവ് എന്ന സ്ഥാപനത്തിലേക്ക് പുനരധിവസിപ്പിച്ചതായി ജില്ലാ സാമൂഹ്യ നീതിഓഫീസര്‍ അനീറ്റ എസ് ലിന്‍ അറിയിച്ചു. ഹോം ഓഫ് ലവ് ഓള്‍ഡേജ് ഹോം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിസ്റ്റര്‍ ശോഭ, സാമൂഹ്യ നീതി വകുപ്പ്, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി പ്രതിനിധികള്‍ എന്നിവര്‍ പുനരധിവാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top