ബി സുജാതാ ദേവി അന്തരിച്ചു


തിരുവനന്തപുരം: അദ്ധ്യാപികയും എഴുത്തുകാരിയുമായിരുന്ന ബി സുജാതാ ദേവി അന്തരിച്ചു.  72 വയസായിരുന്നു. ഏതാനും ആഴ്ചകളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  രാവിലെ മൂന്ന് മണിക്കായിരുന്നു അന്ത്യം.
എഴുത്തുകാരി സുഗതകുമാരി, മണ്മറഞ്ഞ വിദ്യാഭ്യാസ വിചക്ഷണ ഹൃദയകുമാരി എന്നിവരുടെ ഇളയ സഹോദരിയാണ്.
എറണാകുളം മഹാരാജാസ് കോളേജ് ഉള്‍പ്പടെ കേരളത്തിലെ വിവിധ കലാലയങ്ങളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു.  ദേവി എന്ന പേരില്‍ കവിതകള്‍ എഴുതിയിട്ടുണ്ട്.
ഭര്‍ത്താവ് പരേതനായ പി ഗോപാലകൃഷ്ണന്‍ നായര്‍, മക്കള്‍. പരമേശ്വരന്‍ (സഞ്ജു), പരേതനായ ഗോവിന്ദന്‍ (ഉണ്ണി), പദ്മനാഭന്‍ (കണ്ണന്‍)
സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.  അന്ത്യോപചാരം സുഗതകുമാരിയുടെ വസതിയായ നന്താവനത്തെ 'വരദ'യില്‍.

RELATED STORIES

Share it
Top