ബിജെപി മുന്‍ എംഎല്‍എയുടെ മകന്‍ വെടിയേറ്റ് മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ബി ജെ പി എം എല്‍ എയുടെ മകന്‍ വെടിയേറ്റു മരിച്ചു. പ്രേം പ്രകാശ് തിവാരിയുടെ മകന്‍ വൈഭവ് തിവാരി(36)യാണ് കൊല്ലപ്പെട്ടത്.

[caption id="attachment_312515" align="aligncenter" width="560"] വൈഭവ് തിവാരി [/caption]

ശനിയാഴ്ചയായിരുന്നു സംഭവം. വൈഭവിനെ പരിചയക്കാരില്‍ ചിലര്‍ ചേര്‍ന്ന് വസതിയില്‍നിന്ന് വിളിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയിലാണ് വൈഭവിന് വെടിയേറ്റത്. ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിന് മുന്നൂറു മീറ്റര്‍ അകലെവച്ചാണ് വൈഭവിന് വെടിയേറ്റതെന്നു അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അഭയ് പ്രസാദ് പറഞ്ഞു.
റിയല്‍ എസ്‌റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്ന വൈഭവ് ഐ ഐ എം അഹമ്മദാബാദില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
1989, 1991, 1993 വര്‍ഷങ്ങളില്‍ ടുമൊരെയാഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു വൈഭവിന്റെ പിതാവ് പ്രേം പ്രകാശ് തിവാരി.

RELATED STORIES

Share it
Top