ബി.ജെ.പി നേതാവിന്റെ പീഡനം: വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്ത് അഭിഭാഷകലഖ്‌നൗ:  ബി.ജെ.പി നേതാവ് ബലാത്സംഗം ചെയ് തുവെന്നാരോപിച്ച് അഭിഭാഷകയായ ദലിത് യുവതി വാര്‍ത്താസമ്മേളനത്തിനിടെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവായ സതീഷ് ശര്‍മ്മ തന്നെ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നാരോപിച്ചാണ് യുവതി വാര്‍ത്താസമ്മേളനത്തിനിടെ തല മുണ്ഡനം ചെയ്തത്. തന്റെ അശ്ലീലചിത്രങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായാണ് പരാതി. ശര്‍മ്മക്കെതിരെ പരാതിയുമായി പൊലീസ് സ്‌റ്റേഷനെ സമീപിച്ചുവെങ്കിലും കേസെടുക്കാന്‍ പോലിസ് ആദ്യം തയ്യാറായില്ല. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന്  കേസെടുത്തെങ്കിലും തുടര്‍നടപടികളുണ്ടായതുമില്ല.
പീഡനം ചെറുത്ത തന്റെ മുടി വെട്ടിക്കളഞ്ഞുവെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബാര്‍ അസോസിയേഷനില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ കുടുംബത്തിന് നേരെ വധഭീഷണിയുണ്ടായി. താന്‍ ദലിത് ആയതിനാലാണ് നീതി ലഭിക്കാത്തതെന്നും യുവതി ആരോപിച്ചു. നീതി ലഭിക്കണമെന്ന്  ആവശ്യപ്പെട്ട് വാര്‍ത്താസമ്മേളനത്തിനിടെ തല മുണ്ഡനം ചെയ്യുകയായിരുന്നു.

RELATED STORIES

Share it
Top