ബി.ജെ.പിക്ക് വോട്ട് ചെയ്ത ബിഎസ്പി എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി


ലഖ്‌നൗ: രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത ബിഎസ്പി  എം.എല്‍.എ അനില്‍ കുമാര്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഉത്തര്‍ പ്രദേശിലെ ഉന്നാവോ മണ്ഡലത്തിലെ എം.എല്‍.എയാണ് അനില്‍കുമാര്‍. വെള്ളിയാഴ്ച വോട്ട് ചെയ്തിറങ്ങിയ അനില്‍ കുമാര്‍ സിങ് താന്‍ യോഗി ആദിത്യനാഥിനൊപ്പമാണെന്ന്് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രഖ്യാപിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥി ഭിം റാവു അംബേദ്കറിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ അനില്‍ അഗര്‍വാള്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

RELATED STORIES

Share it
Top