ബി എം ജി സ്‌കൂളിന് തീയിട്ടു

കുളത്തുപ്പുഴ: ബിഎംജി സ്‌കൂളില്‍ സാമൂഹിക വിരുദ്ധ തീയിട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാവിലെ എത്തിയ സ്‌കൂള്‍ ജീവനക്കാരനാണ് തീപ്പിടുത്തം കണ്ടത്. രേഖകള്‍ സൂക്ഷിച്ചിരുന്ന മുറി പൂര്‍ണ്ണമായും കത്തി നശിച്ചു. ഈ മുറിയോട് ചേര്‍ന്ന സ്‌പോര്‍ട്‌സ് റൂമിനും ഭാഗികമായി കേടുപാടുണ്ടായി. ഇവിടെ സൂക്ഷിച്ചിരുന്ന സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ തീപിടിച്ചു നശിച്ചു. ആസൂത്രിതമായി സ്്കൂള്‍ രേഖകള്‍ നശിപ്പിച്ചതാണോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്.ഓടുപാകിയ കെട്ടിടത്തിന്റെ മേല്‍ക്കൂരയും നശിച്ചു. സ്‌കൂളിനെതിരേ മുമ്പും ആക്രമണം നടന്നിട്ടുണ്ട്. ഡസ്‌ക്കുകളും ബഞ്ചുകളും തകര്‍ക്കുകയും കുടിവെള്ളം എത്തിക്കുന്ന പൈപ്പുകള്‍ പൊട്ടിച്ചുകളയുകയും ചെയ്തിരിന്നു. പലതവണ ഇതുസംബന്ധിച്ച പരാതി പോലിസില്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന്്  സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ സമയം കഴിഞ്ഞെത്തുന്ന സാമൂഹികവിരുദ്ധരാണ് ഇതിന് പിന്നിലെന്നും ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെതുടര്‍ന്ന് കുളത്തുപ്പുഴ പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top