ബി ഉണ്ണികൃഷ്ണന് എതിരേ പരാതി

കൊച്ചി: ലൈംഗികാതിക്രമം സംബന്ധിച്ചു പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നു കാണിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരേ പോലിസില്‍ പരാതി. കെഎസ്‌യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി വൈ ഷാജഹാനാണ് നിയമ നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സിനിമാ സെറ്റില്‍ വച്ച് അസി. പ്രൊഡക്ഷന്‍ കണ്‍ട്രോള ര്‍ ഷെറിന്‍ മോശമായി പെരുമാറിയെന്നു കാണിച്ച് നടി അര്‍ച്ചന പദ്മിനി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനു പരാതി നല്‍കിയിരുന്നു. കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഇരയ്ക്ക് പിന്തുണ നല്‍കുന്നതിനും ബി ഉണ്ണികൃഷ്ണന് ധാര്‍മിക മായ ചുമതലയുണ്ടെന്നിരിക്കെ പരാതി മറച്ചു വച്ചതു കുറ്റകരമാണെന്നും പറയുന്നു. കുറ്റാരോപിതനായ ഷെറിനെതിരേ കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top