ബിഹാറുകാരന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍

അമ്പലപ്പുഴ: ബിഹാര്‍ സ്വദേശിയായ യുവാവിനെ കടപ്പുറത്ത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍. ബിഹാര്‍ ശിവമുനി റാമിന്റെ മകന്‍ വികാസ്‌കുമാറി(20)ന്റെ മൃതദേഹമാണ് പുന്നപ്ര പനച്ചുവടിനു പടിഞ്ഞാറ് കടപ്പുറത്തെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കാണപ്പെട്ടത്. പുലര്‍ച്ചെ മല്‍സ്യബന്ധനത്തിനു പോവാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചതനുസരിച്ച് പോലിസ് സ്ഥലത്തെത്തുകയായിരുന്നു. മുഖം തുണികൊണ്ട് മറച്ച് കൈകള്‍ പിന്നിലേക്കു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. ആലപ്പുഴ ഡിവൈഎസ്പി പി വി ബേബിയുടെ നേതൃത്വത്തില്‍ പോലിസെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

RELATED STORIES

Share it
Top