ബിഹാറില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

മോട്ടിഹാരി: ബിഹാറില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. രാജേന്ദ്ര സിങ് (65) ആണ് പൂര്‍വ ചമ്പാരന്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്. രാജ്പൂര്‍ ഗ്രാമക്കാരനായ സിങ് മോട്ടിഹാരിയിലെ കുറ്റ്‌ച്ചേരിയില്‍ നിന്നു ചൊവ്വാഴ്ച രാത്രി വൈകി മടങ്ങിവരുമ്പോഴാണ് വെടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിയായിരുന്നു മരണമെന്ന് പിപ്രകോത്തി പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള അഭിഷേക് രഞ്ജം കുമാര്‍ അറിയിച്ചു.
സ്വത്തുതര്‍ക്കത്തിന്റെ പേരിലാണ് സിങ് കൊല്ലപ്പെട്ടതെന്നാരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ ബ്രിജേശ്വരി പരാതി നല്‍കിയിട്ടുണ്ടെന്നും കുമാര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ സഹോദരന്‍ സത്യേന്ദ്ര സിങ്, മരുമകന്‍ സുധാശു സിങ് തുടങ്ങിയവര്‍ രാജേന്ദ്ര സിങിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നു പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top