ബിഹാറില്‍ പട്ടികവിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം

പട്‌ന: പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റത്തിനു സംവരണം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍. മെയ് 17നും ജൂണ്‍ അഞ്ചിനുമായി പ്രത്യേക റിട്ട് ഹരജിയിന്‍മേലുണ്ടായ സുപ്രിംകോടതി വിധിയുടെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍, സുപ്രിംകോടതിയുടെ ഇനിയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സ്ഥാനക്കയറ്റം അനുവദിക്കുകയുള്ളൂ എന്നും സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സെക്രട്ടറി ജനറല്‍, സെക്രട്ടറിതല ഉദ്യോഗസ്ഥര്‍ എന്നിവരും അടങ്ങുന്ന ഏഴംഗ സമിതിയുടെ ശുപാര്‍ശപ്രകാരമാണ് സംവരണം നടപ്പാക്കുന്നത്.

RELATED STORIES

Share it
Top