ബിഹാര്‍ : പിടിച്ചെടുത്ത മദ്യം എലികള്‍ കുടിച്ചെന്ന് പോലിസ്പട്‌ന: ബിഹാറില്‍ മദ്യ നിരോധനമായതിനാല്‍ കുടിയന്‍മാര്‍ക്ക് അത് കിട്ടില്ല. എന്നാല്‍, എലികള്‍ക്ക് മദ്യം സുലഭമാണ്്. നിരോധനം ലംഘിച്ചവരില്‍ നിന്ന് പോലിസ് പിടിച്ചെടുത്ത ഒമ്പതുലക്ഷം ലിറ്റര്‍ മദ്യത്തില്‍ നല്ലൊരു ശതമാനം എലികള്‍ കുടിച്ചു തീര്‍ത്തുവെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ 13 മാസത്തിനിടെ  പിടിച്ചെടുത്ത മദ്യം പോലിസ് സ്‌റ്റേഷനുകളിലെ സ്‌റ്റോര്‍ മുറികളില്‍ സൂക്ഷിച്ചതായിരുന്നു. എന്നാല്‍, എലിയുടെ പേരില്‍ പോലിസുകാര്‍ കുടിച്ചതാണോ മദ്യം എന്ന സംശയവും അധികൃതര്‍ക്കുണ്ട്.ഈയിടെ വിളിച്ചുകൂട്ടിയ സംസ്ഥാന പോലിസിന്റെ യോഗത്തിലാണ് പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ സ്റ്റേഷനുകളിലേക്കു കൊണ്ടുപോവുന്ന വഴി തകര്‍ന്നെന്നും സൂക്ഷിച്ച മദ്യം എലി കുടിച്ചെന്നും വ്യക്തമായത്.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ എസ് കെ സിംഗാള്‍ അറിയിച്ചു.

RELATED STORIES

Share it
Top