ബിസിസിഐക്ക് ധോണി തന്നെ ഇപ്പോഴും 'തല'; ഔദ്യോഗിക വെബ്‌സൈറ്റില്‍ പിഴവ്ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണി ബിസിസിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ നായകന്‍. 2007ല്‍ ലോക ട്വന്റി20 കിരീടവും 2011 ഏകദിന ലോകകപ്പും ടീമിന് സമ്മാനിച്ച ധോണിയുടെ പ്രൊഫൈലില്‍ ഇപ്പോഴും ക്യാപ്റ്റനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എംഎസ് ധോണി എന്ന പേരിന് താഴെയാണ് ക്യാപ്റ്റന്‍, ഇന്ത്യ എന്ന് വിശേഷണം നല്‍കിയിട്ടുള്ളത്.  അതേസമയം, നിലവില്‍ ഇന്ത്യയുടെ നായകനായ വിരാട് കോഹ്‌ലിയുടെ പ്രൊഫൈലിലും ക്യാപ്റ്റനെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ധോണിയുടെ പ്രൊഫൈലില്‍ ഉള്ളത് പോലെ വലിയ അക്ഷരത്തില്‍ താരത്തിന്റെ പദവി നല്‍കിയിട്ടില്ല. എന്തായാലും ബിസിസിഐ വെബ്‌സൈറ്റിന് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വാര്‍ത്തയായിരിക്കുന്നത്. 2017ലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിഞ്ഞത്.

RELATED STORIES

Share it
Top