ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനൊരുങ്ങി കുടുംബശ്രി

നെന്മാറ: കേന്ദ്ര സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭ വികസന പദ്ധതിയായ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്്‌വിഇപി) പാലക്കാട് ജില്ലയില്‍ തുടക്കം കുറിച്ചു. നെന്മാറ ബ്ലോക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബ്ലോക്കിനു കീഴിലുള്ള ഏ ഴു പഞ്ചായത്തുകളിലായി നാ ല് വര്‍ഷത്തിനകം കുടുംബശ്രീ മുഖേന 2000 ത്തോളം ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വിശദമായ പദ്ധതി റിപോര്‍ട്ട് കേന്ദ്ര ഗവര്‍മെന്റിന് സമര്‍പ്പിച്ചു കഴിഞ്ഞു.
കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനാകുക. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് തലത്തില്‍ ഏകോപിപ്പിക്കുന്നതിനായി ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റര്‍പ്രൈസ് പ്രമോഷന്‍ എന്ന പേരില്‍ സൊസൈറ്റി രൂപീകരിച്ചു. എലവഞ്ചേരി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അംബികയെ സൊസൈറ്റിയുടെ ചെയര്‍പേഴ്‌സനായി തിരഞ്ഞെടുത്തു. അഞ്ച് കോടിയോളം രൂപയാണ് പദ്ധതിയ്ക്കായി ബ്ലോക്കില്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ബ്ലോക്ക് നോഡല്‍ രൂപീകരണയോഗം കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സൈതലവി, അഉങഇ എം.ദിനേശ് , ജില്ലാ പ്രോഗ്രാം മാനേജര്‍ സഞ്ജയ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

RELATED STORIES

Share it
Top