ബിഷു ശെയ്ഖിന്റെ ജാമ്യഹരജി വീണ്ടും തള്ളി

തിരുവനന്തപുരം: അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ബിഷു ശെയ്ഖിന്റെ ജാമ്യഹരജി കോടതി വീണ്ടും തള്ളി. സിബിഐ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപോര്‍ട്ട് കണക്കിലെടുത്താണ് മുഹമ്മദ് ഇമാമുല്‍ ഹഖ് എന്ന ബിഷു ശെയ്ഖിന് ജാമ്യം നിഷേധിച്ചത്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ബിഷു ശെയ്ഖിന്റെ സഹായികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. അതിര്‍ത്തി സുരക്ഷാ സേനയിലെ ഉന്നത ഉേദ്യാഗസ്ഥര്‍ക്ക് പ്രതി കൈക്കൂലി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ ഇത് കേസ് അന്വേഷണത്തെ സാരമായി ബാധിക്കുമെന്ന വാദം കണക്കിലെടുത്തുകൊണ്ടാണ് ജാമ്യം നിരസിച്ചത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി നാസറിന്റേതാണ് ഉത്തരവ്.

RELATED STORIES

Share it
Top