ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്ന് കര്‍ദിനാള്‍


കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പോലിസ് സഭാ ആസ്ഥാനത്തെത്തി. കൊച്ചിയിലെ സഭാ ആസ്ഥാനത്തെത്തിയ പോലിസ് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു. കന്യാസ്ത്രീ പീഡനം സംബന്ധിച്ച് പരാതി നല്‍കിയിട്ടില്ലെന്ന് കര്‍ദിനാള്‍. മഠത്തിലെ കാര്യങ്ങളെ കുറിച്ചാണ് പരാതി നല്‍കിയത്. അതീവ രഹസ്യമെന്ന് പറഞ്ഞാണ് പരാതി നല്‍കിയത്. അത് കൊണ്ടാണ് മറ്റാരോടും പറയാതിരുന്നതെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു.
കര്‍ദിനാളിനടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് കന്യാസ്ത്രീയുടെ പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കര്‍ദിനാളിന് കത്ത് നല്‍കി. കര്‍ദിനാള്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇന്ന് മൊഴി എടുക്കാനെത്തിയത്. മൊഴിയെടുക്കല്‍ രണ്ട് മണിക്കൂര്‍ നീണ്ടു.

RELATED STORIES

Share it
Top