ബിഷപ്പിന്റെ അറസ്റ്റിന്അന്വേഷണ സംഘം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഒരാഴ്ചയ്ക്കകം ഹാജരാവാന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നല്‍കും. കേരളത്തിലേക്ക് വിളിച്ചുവരുത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സൂചന. വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാട് അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ സുഭാഷ് കോട്ടയം ജില്ലാ പോലിസ് മേധാവി ഹരിശങ്കറിനെ അറിയിച്ചിരുന്നു. തുടര്‍നടപടികള്‍ സംബന്ധിച്ച് ഐജി വിജയ് സാഖറെയുമായി ജില്ലാ പോലിസ് സൂപ്രണ്ട് ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവര്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം.

RELATED STORIES

Share it
Top