ബിഷപ്പിനെ ചുമതലകളില്‍ നിന്ന് മാറ്റിയത് സമരത്തിന്റെ വിജയം

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്നു മാറ്റിയ വാര്‍ത്തകള്‍ കന്യാസ്ത്രീകള്‍ സ്വീകരിച്ചത് സന്തോഷത്തോടെ. വാര്‍ത്ത ആദ്യം വിശ്വസിക്കാന്‍ കന്യാസ്ത്രീകള്‍ തയ്യാറായില്ലെങ്കിലും ഇതുസംബന്ധിച്ച സഭാനേതൃത്വത്തിന്റെ ഉത്തരവിന്റെ പകര്‍പ്പ് കാണിച്ചതോടെ സന്തോഷംകൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞു.
നിര്‍ണായക ഘട്ടങ്ങളില്‍ ക്രൈസ്തവ സഭ ഒപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ വത്തിക്കാന് നല്‍കിയ പരാതികളില്‍ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നാണു നടപ്പാക്കിയത്. സമരത്തിനിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇത് ആദ്യ വിജയമായാണു കാണുന്നത്. നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അതുവരെ സമരം തുടരുമെന്നും കന്യാസ്ത്രീകള്‍ അറിയിച്ചു.

RELATED STORIES

Share it
Top