ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം:ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ തുടങ്ങിവച്ച സമരത്തിന് പിന്തുണ ഏറിയതോടെ സമരം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. സമരത്തില്‍ പങ്കെടുക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ അല്‍മായരുടെ നേതൃത്വത്തിലുള്ള ആര്‍ച്ച് ഡയോഷ്യന്‍ മൂവ്്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി(എഎംടി) അടക്കമുള്ള വിവിധ സംഘടനകളെ കോര്‍ത്തിണക്കി സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചാണ് തുടര്‍സമരം നടക്കുക. ബിഷപ്പിനെ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത ആസ്ഥാനങ്ങള്‍ക്കു മുന്നിലൂടെ മെഴുകുതിരി കത്തിച്ച് പ്രതിഷേധപ്രകടനം നടത്തി.

RELATED STORIES

Share it
Top