ബിഷപ്പിനെതിരേ കന്യാസ്ത്രീയുടെ രഹസ്യമൊഴി

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ പരാതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തി. ചങ്ങനാശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മണിക്കൂറുകളോളം സമയമെടുത്ത് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്. പരാതിയില്‍ കന്യാസ്ത്രീ ഉറച്ചു നില്‍ക്കുന്നതായാണ് സൂചന.
ബിഷപ്പിനെതിരേ നല്‍കിയ പരാതിയില്‍ ഫോറന്‍സിക് സംഘം കുറവിലങ്ങാട്ടെ മഠത്തിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. സിസിടിവിയും സന്ദര്‍ശന രജിസ്റ്ററും പരിശോധിച്ചു.  പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്താനും പോലിസ് നീക്കം നടക്കുന്നുണ്ട്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

RELATED STORIES

Share it
Top