ബിവിആര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് തേജസ് ജെറ്റ്

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) തേജസ് കാഴ്ചപരിധിക്കപ്പുറത്തുള്ള ദിര്‍ഘദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. മൊത്തത്തിലുള്ള കാര്യക്ഷമത തെളിയിച്ച തേജസ് എയര്‍ക്രാഫ്റ്റ് ഇതോടെ അന്തിമ പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിലേക്ക് കൂടുതല്‍ അടുത്തു. വ്യാഴാഴ്ച ഗോവയിലാണ് പരീക്ഷണം നടത്തിയതെന്നും സൈനിക നടപടികളുടെ എല്ലാ ആവശ്യകതകളും തേജസ് പൂര്‍ത്തീകരിക്കുന്നതായും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED STORIES

Share it
Top