ബിവറേജസ് കോര്‍പറേഷനിലെ നിയമനങ്ങള്‍ക്ക് സ്റ്റേ

ന്യൂഡല്‍ഹി: സംസ്ഥാന ബിവറേജസ് കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനം ഉള്‍പ്പെടെ മുഴുവന്‍ നിയമനങ്ങളും സുപ്രിം കോടതി സ്‌റ്റേ ചെയ്തു. ചാരായഷാപ്പുകള്‍ അടച്ചതു മൂലം തൊഴില്‍ നഷ്ടമായവര്‍ക്കു ബിവറേജസ് കോര്‍പറേഷനുകളില്‍ നിശ്ചിത ശതമാനം ഒഴിവുകളില്‍ ജോലി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ബിവറേജസ് കോര്‍പറേഷന്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, ഹൈക്കോടതി വിധി മറികടക്കാന്‍ സ്ഥിരനിയമനം ഒഴിവാക്കി ബിവറേജസ് കോര്‍പറേഷനില്‍ വ്യാപകമായി താല്‍ക്കാലിക നിയമനം നടക്കുന്നതായി അപ്പീലിലെ എതിര്‍കക്ഷിയായ ബാബു എന്ന തൊഴിലാളി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനം ഉള്‍പ്പെടെ എല്ലാ നിയമനങ്ങളും സ്‌റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top