ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ പുനസ്ഥാപിച്ചു

പൊന്നാനി: പൊന്നാനിയെയും മാറഞ്ചേരിയേയും ബന്ധിപ്പിക്കുന്ന ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തകര്‍ച്ചയിലായിരുന്ന ഷട്ടറുകളുടെ അറ്റകുറ്റപ്പണി നിയമ സഭാ സ്പീക്കര്‍ ഇടപ്പെട്ട് അടിയന്തരമായി പൂര്‍ത്തിയാക്കി. റഗുലേറ്റര്‍ നിര്‍മാണത്തിനു ശേഷം ആദ്യമായി നടത്തുന്ന ഓവര്‍ റോളിങ് അടക്കമുള്ള അറ്റകുറ്റപ്പണികള്‍ക്കായി മുഴുവന്‍ ഷട്ടറുകളും നേരത്തെ അഴിച്ചു വെച്ചിരുന്നു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തികരിക്കാന്‍ തീരുമാനമായത്.തുരുമ്പെടുത്ത് നശിച്ച ഷട്ടറുകളുള്‍പ്പെടെയുള്ളവ മാറ്റുന്ന പ്രവൃത്തികളാണ് നടന്നത്. ഇറിഗേഷന്‍ മെക്കാനിക്കല്‍ ഡിവിഷന്‍ മലമ്പുഴയുടെയും ഇറിഗേഷന്‍ മേജര്‍ സബ്— ഡിവിഷന്‍ പൊന്നാനിയുടെയും മേല്‍നോട്ടത്തിലാണു ഷട്ടറുകള്‍ പുനസ്ഥാപിച്ചത്.
ആറേഴ് വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധമായും നടത്തേണ്ട അറ്റകുറ്റപ്പണികളാണ് ഇതെല്ലാം. പ്രളയം മൂലം പ്രവൃത്തികള്‍ നടക്കാതെ വരികയും തുടര്‍ന്ന് മഴ വിട്ടു നിന്നതോടെ വലിയ തോതില്‍ ജലം കടലിലേക്ക് ഒഴുകി പോകുകയുമായിരുന്നു.
ഇത് റഗുലേറ്ററിന്റെ കിഴക്കുഭാഗത്തെ കൃഷിയിടങ്ങളെ ബാധിക്കാനും പുഴയില്‍ നിന്ന് ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറുന്ന സ്ഥിതിയും ഉണ്ടാകും.
ഈ സാഹചര്യത്തിലാണ് ഷട്ടറുകളുടെ പ്രവൃത്തികള്‍ അടിയന്തിരമായി പുനസ്ഥാപിച്ച് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയത്.

RELATED STORIES

Share it
Top