ബിയ്യം ബണ്ടിന്റെ ഷട്ടര്‍ അടിയന്തരമായി അടയ്ക്കണമെന്ന്

ജില്ലാ പഞ്ചായത്ത് തൃശൂര്‍: ജില്ലയിലെ കാട്ടകാമ്പാല്‍ ഉള്‍പ്പടെയുള്ള കോള്‍മേഖലകളിലെ കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനായി പൊന്നാനി ബിയ്യം ബണ്ടിന്റെ ഷട്ടറുകള്‍ അടിയന്തരമായി താഴ്ത്തണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് ജില്ലാ കളക്ടറോട് ശുപാര്‍ശ ചെയ്യാനും ജില്ലാ പഞ്ചായത്ത് ്ര്രപസിഡണ്ട് മേരി തോമസിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ബിയ്യം ബണ്ടിന്റെ 10 ഷട്ടറുകള്‍ നിലവില്‍ തുറന്നിരിക്കുകയാണ്. ഇതുമൂലം ജലം കടലിലേക്ക് ഒഴുകി. കോള്‍നിലങ്ങളിലെ ജലം വറ്റി. കിണറുകളിലെ ജലവിതാനം താഴുന്ന സ്ഥിതിയാണുള്ളത്. കോള്‍മേഖലയില്‍ കൃഷി ആരംഭിക്കുന്നതിനാല്‍ അടിയന്തരമായി ബണ്ടിന്റെ 10 ഷട്ടറുകളും താഴ്ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കാട്ടകാമ്പാല്‍ ഡിവിഷന്‍ അംഗം കെ ജയശങ്കറിന്റെ അടിയന്തരപ്രമേയത്തിലാണ് യോഗതീരുമാനം.
ചാവക്കാട് ബ്ലോക്ക് ഉള്‍പ്പടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നായ്ശല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ടുള്ള ജില്ലാ പഞ്ചായത്തിന്‍െ്‌റ നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നവംബര്‍ അവസാനത്തോടെ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും പദ്ധതിയുടെ നിര്‍വ്വഹണ ഉേദ്യാഗസ്ഥന്‍. പ്രളയത്തെതുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ ജില്ലാപഞ്ചായത്തിന് 10-20 വരെ അംഗങ്ങളടങ്ങിയ എഞ്ചിനീയറിംഗ് ടീമിനെ ജില്ലാ ഭരണകൂടം വിട്ടുനല്‍കിയിട്ടുണ്ട്. ഈ ടീം നാശനഷ്ടത്തിന്‍െ്‌റ കണക്കെടുക്കുകയാണെന്നും ഉടന്‍ പൂര്‍ത്തീകരിക്കാനാവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തില്‍ അറിയിച്ചു. പ്രളയം ബാധിച്ച മാള സര്‍ക്കാര്‍ കൊമേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ 15 വിദ്യാര്‍ഥികള്‍ക്കായി 25000 രൂപ ജില്ലാ പഞ്ചായത്ത് തനത് ഫണ്ടില്‍നിന്നും ന ല്‍കാന്‍ യോഗം തീരുമാനിച്ചു. ചൂണ്ടല്‍ ഡിവിഷനില്‍ കാര്‍ഷിക മേഖലയില്‍ അടിയന്തരമായി നടപ്പാക്കേണ്ട അറ്റകുറ്റപ്പണികള്‍ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നടപ്പാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്് കെ പി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി പങ്കെടുത്തു.

RELATED STORIES

Share it
Top