ബിനു കുരുവിളയ്ക്ക് നേരെയുള്ള വധശ്രമം: ദേശിയ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടുന്നു

തിരുവല്ല: യൂത്ത്ഫ്രണ്ട് (എം) നേതാവും ക്‌നാനായ സഭാ മാനേജിങ് കമ്മിറ്റിയംഗവുമായ ബിനു കുരുവിളയുടെ നേരെയുള്ള വധശ്രമത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടുന്നു. കഴിഞ്ഞ ഏഴിന് അര്‍ധരാത്രിയില്‍ ബിനുവിന്റെ വീട്ടില്‍ കയറി ഗര്‍ഭിണിയായ ഭാര്യയുടേയും വൃദ്ധമാതാവിന്റെയും മുമ്പില്‍വച്ചാണ് ബിനുവിന്റെ തലയ്ക്കും കാലിനും കൈയ്ക്കും ഗുരുതരമായി പരുക്കേല്‍പ്പിച്ചത്. ബിനു ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ അന്വേഷണം പോലിസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതിനാലാണ് ആക്ഷന്‍ കൗണ്‍സില്‍ ദേശിയ ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ കലക്ടറോടും പോലീസ് മേധാവിയോടും അന്വേഷണത്തിന് ഉത്തരവിട്ടത്.  അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

RELATED STORIES

Share it
Top