ബിഡിജെഎസിന്റെ പിന്തുണയില്ലെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറയും:വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍:ബിഡിജെഎസിന്റെ പിന്തുണയില്ലെങ്കില്‍ ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളക്ക് വോട്ട് കുറയുമെന്ന് വെള്ളാപ്പള്ളി നടേശന്‍. ചെങ്ങന്നൂരില്‍ വെറും 6000 വോട്ട് മാത്രമുണ്ടായിരുന്ന ബിജെപിക്ക് കഴിഞ്ഞ തവണ 42000 വോട്ട് ലഭിച്ചതില്‍ ബിഡിജെഎസിന് വ്യക്തമായ പങ്കുണ്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.രണ്ട് വര്‍ഷം കഴിഞ്ഞിട്ടും എന്‍ഡിഎയില്‍ ബിഡിജെഎസിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. എല്‍ഡിഎഫും യുഡിഎഫും ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ ചെങ്ങന്നൂര്‍ വേദിയാകുന്നത്. ഈ സാഹചര്യത്തില്‍ ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്ന് പോയാല്‍ അത് ശ്രീധരന്‍ പിള്ളയുടെ വോട്ട് കുറയ്ക്കും. ബിഡിജെഎസിന് നല്‍കിയ വാഗ്ദാനം നടപ്പാക്കുന്നതില്‍ ബിജെപിയുടെ കേരള നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണ്. കണ്ണന്താനത്തിനെ കേന്ദ്ര മന്ത്രിയാക്കാന്‍ യാതൊരു കാലതാമസവുമുണ്ടായില്ല. ആ സ്ഥിതിക്ക് ബിഡിജെഎസിനോട് കാണിക്കുന്നത് തികഞ്ഞ അവഗണനയാണെന്നും വെള്ളപ്പള്ളി കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top