ബിജെപി സ്ഥാനാര്‍ഥിക്ക് ചെരിപ്പ് മാല കൊണ്ട് സ്വീകരണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് ചെരിപ്പ് മാല കൊണ്ട് സ്വീകരണം.ധര്‍ ജില്ലയിലെ ദാമോദ്ിലെ പ്രദേശവാസിയാണ് ബിജെപി സ്ഥാനാര്‍ഥി ദിനേശ് ശര്‍മയെ ഇത്തരത്തില്‍ സ്വീകരിച്ചത്.മാലയുമായി വരുന്നയാളില്‍ നിന്ന് രക്ഷനേടാനായി സ്ഥാനാര്‍ഥി ഒഴിഞ്ഞ് മാറി പോവുന്ന രംഗങ്ങളുള്ള വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ കുടിവെള്ള പ്രശ്‌നം ശ്രദ്ധയില്‍ പെടുത്താനായിരുന്നു തന്റെ നടപടിയെന്ന് ചെരിപ്പുമാലയുമായി വന്ന ആള്‍ പിന്നീട് പറഞ്ഞു.

RELATED STORIES

Share it
Top