'ബിജെപി സൈനികവിമാനം ദുരുപയോഗം ചെയ്യാനൊരുങ്ങുന്നു'

ബംഗളൂരു: സര്‍ക്കാരിലെ സഖ്യകക്ഷികളെയും എംഎല്‍എമാരെയും ചാക്കിട്ട് പിടിക്കാന്‍ ബിജെപി സൈനിക വിമാനം ഉപയോഗിക്കാനൊരുങ്ങുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മുന്‍മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബി എസ് യെദ്യൂരപ്പയാണ് ഇതിനായി തന്ത്രങ്ങള്‍ മെനയുന്നത്. തങ്ങളുടെ ചില എംഎല്‍എമാരോട് അവരെ സൈനിക വിമാനത്തില്‍ മുംബൈയിലേക്കും പൂനെയിലേക്കും കൊണ്ടുപോയി വിശ്വാസവോട്ടെടുപ്പ്‌സമയത്ത് തിരികെ എത്തിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്.
സര്‍ക്കാരിനെ മറിച്ചിടാന്‍ നടക്കുന്ന ഗൂഢാലോചനയില്‍ കോണ്‍ഗ്രസ്സില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി 18ഓളം എംഎല്‍എമാരെ അടര്‍ത്തിയെടുത്തിട്ടുണ്ടെന്നും 20 പേരായാല്‍ ഇവരെ സൈനികവിമാനം ഉപയോഗിച്ച് ഒളിത്താവളത്തിലേക്ക് മാറ്റാനുമാണ് ബിജെപി തീരുമാനമെന്നും കുമാരസ്വാമി പറഞ്ഞു.

RELATED STORIES

Share it
Top