ബിജെപി സര്‍ക്കാരിനെതിരേ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും രംഗത്ത്‌

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തിയ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരേ വിവിധ സംഘടനകളും കൂടുതല്‍ സാമൂഹിക പ്രവര്‍ത്തകരും രംഗത്ത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളും ബുദ്ധി ജീവികളുമാണ് സര്‍ക്കാരിന്റെ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടിക്കെതിരേ പരസ്യമായി രംഗത്തെത്തിയത്. പോപുലര്‍ ഫ്രണ്ടിന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് എഐയുഡിഎഫ് ജനറല്‍ സെക്രട്ടറി അഡ്വ. അമീനുല്‍ ഇസ്ലാം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, അസം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം നിരവധി പ്രതിഷേധ യോഗങ്ങള്‍ നടന്നു.
മണിപ്പൂരിലെ ലിലോങില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ നിരവധി സാമൂഹിക പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനവും രാജ്യത്തെ നിയമ വ്യവസ്ഥയെ അവഹേളിക്കുന്നതുമാണെന്ന് അവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പോപുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
അഡ്വ. മുഹമ്മദ് ജലാലുദ്ദീന്‍, അഡ്വ. മുഹമ്മദ് റമീസുദ്ദീന്‍, മുഹമ്മദ് അബ്ദുല്‍ വാഹിദ് (ജോ. സെക്രട്ടറി, സോഷ്യല്‍ അപ്‌ലിഫ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍), മുഹമ്മദ് ഹക്കീം അഹമ്മദ് (പ്രസി, എഎസ്ഡിഒ), മുഹമ്മദ് അബ്ദുല്‍ സലാം (സെക്രട്ടറി, ഐഎസ്ഡിഒ), എസ് എം ജലാലുദ്ദീന്‍ ( പ്രസി. ഓള്‍ മണിപ്പൂര്‍ മുസ്‌ലിം ഓര്‍ഗനൈസേഷന്‍ കോ-ഓഡിനേറ്റിങ് കമ്മിറ്റി), മുഹമ്മദ് മുജീബുര്‍റഹ്മാന്‍ (എ ഐ ടി ഐ), എഫ് എം അബ്ദുള്ള പഠാന്‍ ( പ്രസി. മണിപ്പൂര്‍ മുസ്‌ലിം വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍), അല്‍ ഹാജ് മുഹമ്മദ് ഹസന്‍ ( ഖജാഞ്ചി, ലിലോങ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍), ഫാറൂഖ് ഖാന്‍ (ഐഡിഒ), വഹീദുര്‍റഹ്മാന്‍ (ജ. സെക്രട്ടറി, ഓള്‍ മണിപ്പൂര്‍ മുസ്‌ലിം ഓര്‍ഗനൈസേഷന്‍ കോ-ഓഡിനേറ്റിങ് കമ്മിറ്റി), ഡോ. ബദറുദ്ദീന്‍ (ഓള്‍ ഇന്ത്യ തന്‍സീമെ ഇന്‍സാഫ്), മുഹമ്മദ് ഇസ്മത് ഖാന്‍ (ഐഡിഒ), അല്‍ ഹാജ് നൂറുദ്ദീന്‍ (ഓള്‍ ഇന്ത്യ പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം), മുഹമ്മദ് റിയാജുദ്ദീന്‍ (എസ്ഡിപിഐ), മുഹമ്മദ് നസീമുദ്ദീന്‍, റഫി ഷാ എന്നിവര്‍ പങ്കെടുത്തു.
ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പിനാക പഹാനി, സോം ശേഖര്‍ ശര്‍മ, ശ്രിനിവാസ റാവു, ബലണ്ണ, ഷേഹുപാണി, റോജ രമണി, ജയണ്ണ ( ജ. സെക്രട്ടറി, ആര്‍ടിഐ), രത്‌നം എസുപ് ( ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍), സോം സുന്ദര്‍ (എംആര്‍പിഎസ്), നാഗി റെഡ്ഡി (പിപിഎച്ച്എസ്), സുബ്ബ റാവു എന്നിവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top