ബിജെപി സമ്മേളനത്തിന് ഭീഷണിപ്പെടുത്തി പണപ്പിരിവ്

സുല്‍ത്താന്‍ബത്തേരി: ബിജെപി സമ്മേളനം കൊഴുപ്പിക്കാന്‍ ഭീഷണിപ്പെടുത്തി പണപ്പിരിവ്. മീനങ്ങാടിയിലെ ഒരു മെറ്റല്‍ വില്‍പനകേന്ദ്രം ഉടമയെ പണത്തിനായി ഭീഷണിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തായി.


യുവമോര്‍ച്ച സുല്‍ത്താ ന്‍ബത്തേരി നിയോജകമണ്ഡലം സെക്രട്ടറിയുടേതാണ് പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണം. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നായിരുന്നു ഭീഷണി. മെറ്റല്‍ വില്‍പന സ്ഥാപനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവരെക്കൊണ്ട് പരാതി നല്‍കിച്ച് സ്ഥാപനം പൂട്ടിക്കുമെന്നുമാണ് നേതാവ് ഭീഷണിപ്പെടുത്തിയത്. സമ്മേളനങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പിരിവുകള്‍ നടത്താറുള്ളതു സ്വാഭാവികമാണെന്നും എന്നാല്‍, ഭീഷണിപ്പെടുത്തി പണം പിരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു. ആരോപണം വിശദമായി അന്വേഷിക്കുമെന്നും തെറ്റു ചെയ്തതായി ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നേതൃത്വം അറിയിച്ചു.

RELATED STORIES

Share it
Top