ബിജെപി ശ്രമം ജനാധിപത്യവിരുദ്ധം : കോടിയേരിതിരുവനന്തപുരം: രാമന്തളി കൊലപാതകത്തിന്റെ മറവില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്രഭരണ ഇടപെടല്‍ നടത്തിക്കാനുള്ള ബിജെപി ശ്രമം അത്യന്തം ഹീനവും ജനാധിപത്യവിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ സൈനിക നിയമമായ അഫ്‌സ്പ കണ്ണൂരില്‍ നടപ്പാക്കണമെന്ന ബിജെപി ആവശ്യം സാമാന്യബോധമുള്ള ആരും മുഖവിലയ്‌ക്കെടുക്കില്ല. അതടക്കമുള്ള ആവശ്യങ്ങളടങ്ങിയ ബിജെപി നിവേദനം മുഖ്യമന്ത്രിക്കു കൈമാറുകയും പ്രശ്‌നം കര്‍ക്കശമായും അടിയന്തരമായും കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഗവര്‍ണറുടെ നടപടിയെ ആരും പഴിക്കില്ല. അതിനപ്പുറം നീങ്ങാന്‍ ഗവര്‍ണറെ ഭരണഘടന അനുവദിക്കുന്നുമില്ല. തങ്ങള്‍ നിര്‍ദേശിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല എന്നതിന്റെ പേരില്‍ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിക്കുന്ന ബിജെപി നിലപാട് തികഞ്ഞ ഏകാധിപത്യപ്രവണതയാണ്.പട്ടാളനിയമം നടപ്പാക്കേണ്ട വിധത്തില്‍ കേരളത്തിലൊരിടത്തും ക്രമസമാധാനനില തകര്‍ന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

RELATED STORIES

Share it
Top