ബിജെപി ശ്രമം അപലപനീയം : അനില്‍ കുമാര്‍ എംഎല്‍എമലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടം ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തെ ബിജെപി വര്‍ഗീയ ചേരിതിരിവിനു ശ്രമിച്ചതായി എ പി അനില്‍കുമാര്‍ എംഎല്‍എ. പ്രതികളെ പിടികൂടുന്നതിനു മുമ്പുതന്നെ മുന്‍വിധിയോടുകൂടി ബിജെപി നടത്തിയ വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമങ്ങള്‍ വിശ്വാസി സമൂഹം സംയമനം പാലിച്ചതുകൊണ്ട് വിലപ്പോയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങള്‍ക്കു നേരെയുണ്ടാവുന്ന ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന നീചശക്തികളെ ഇല്ലാതാക്കുവാനും ഇത്തരം സംഭവങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെപ്പോലുള്ള സംഘടനകളെ ഒറ്റപ്പെടുത്തുവാനും മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top