ബിജെപി വിരുദ്ധ റാലി സംഘടിപ്പിക്കും: പി കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളെയും പങ്കെടുപ്പിച്ചു ബിജെപി വിരുദ്ധ റാലി ദക്ഷിണേന്ത്യയില്‍ സംഘടിപ്പിണമെന്നു പി കെ കുഞ്ഞാലിക്കുട്ടി. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. അതിനു മുസ്‌ലിംലീഗ് മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സോണിയാ ഗാന്ധിക്ക് ഉറപ്പു നല്‍കി. ഇതിന്റെ പ്രഥമ യോഗം കേരളത്തില്‍ വച്ചു നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ബിജെപി വിരുദ്ധ പാര്‍ട്ടികളെല്ലാം ഒന്നിച്ചുനില്‍ക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ ശക്തികളെ തുടച്ചുനീക്കാന്‍ ഇതൊരു മുതല്‍ക്കൂട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രാജസ്ഥാന്‍, ബംഗാള്‍ ഉപതിരഞ്ഞെടുപ്പു ഫലം ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണെന്നും കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് കര്‍ഷകരെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോര്‍പറേറ്റുകള്‍ക്കും കുത്തകമുതലാളിമാര്‍ക്കും യഥേഷ്ടം അടക്കിവാഴാനുള്ള ബജറ്റായിരുന്നെന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.ഇതിനെതിരേ പാര്‍ലമെന്റിലും പുറത്തും കേന്ദ്രസര്‍ക്കാരിനെതിരേ ഒന്നിച്ച് അണിനിരക്കാന്‍ മുഴുവന്‍ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കുമെന്നും അറിയിച്ചു. പ്രതിപക്ഷത്തുള്ള 16 പാര്‍ട്ടികളും ഈ റാലിയില്‍ അണിനിരക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായി എതിര്‍ക്കാനും മുത്ത്വലാഖ് ബില്ല് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിപക്ഷങ്ങളുമായി യോജിച്ച് അണിനിരക്കാനും യോഗം തീരുമാനിച്ചതായും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

RELATED STORIES

Share it
Top