ബിജെപി വിരുദ്ധ പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാര്‍: സിപിഎം

ചണ്ഡീഗഡ്: ബിജെപി വിരുദ്ധ മതനിരപേക്ഷ കക്ഷികളുമായി കൈകോര്‍ക്കാന്‍ സിപിഎം തയ്യാറാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെ പുറത്താക്കുന്നതിനാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ പഞ്ചാബ് സംസ്ഥാന കമ്മിറ്റി യോഗത്തിനെത്തിയ യെച്ചൂരി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
പഞ്ചാബില്‍ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കുമോ എന്നു ചോദിച്ചപ്പോള്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും അകാലിദള്‍-ബിജെപി സഖ്യത്തെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നുമായിരുന്നു മറുപടി.
ആഗസ്ത് ഒമ്പതിന് തൊഴിലാളി യൂനിയനുകള്‍ പ്രഖ്യാപിച്ച ജയില്‍ നിറയ്ക്കല്‍ സമരത്തിന് ഇടതുകക്ഷികള്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top