ബിജെപി റാലിയില്‍ ദേശീയ പതാകയെ അപമാനിച്ച സംഭവം: പോലിസ് കേസെടുത്തു

ജമ്മു: കഠ്‌വയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജീവ് ജറോഷ്യ നേതൃത്വം നല്‍കിയ റാലിക്കിടെ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. ദേശീയ ചിഹ്നങ്ങളെ ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ സെക്ഷന്‍ 2 പ്രകാരം കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മുന്‍ മന്ത്രി രാജീവ് ജറോഷ്യ, ബിജെപി സ്ഥാനാര്‍ഥി രാഹുല്‍ ദേവ് ശര്‍മ എന്നിവര്‍ നേതൃത്വം നല്‍കിയ റാലിക്കിടെ ദേശീയപതാകയെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി പ്രദേശവാസിയായ വിനോദ് നിജാവാന്‍ നല്‍കിയ പരാതിയിലാണ് പോലിസ് നടപടി.

RELATED STORIES

Share it
Top