ബിജെപി രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നു:ശിവസേനമുംബൈ: കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ ബിജെപി നടത്തിയ കുതിരക്കച്ചവടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന.ബി.ജെ.പി രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചു. യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നും കൂടുതല്‍ എം.എല്‍.എമാര്‍ ഉള്ളവരെയായിരുന്നു ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിഎസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്.
യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിധാന്‍ സഭയ്ക്കു പുറത്ത് പ്രതിഷേധിച്ചു.സഭയ്ക്കു പുറത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരുന്നാണ് എംഎല്‍എമാര്‍ പ്രതിഷേധിച്ചത്.

RELATED STORIES

Share it
Top