ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം/കഴക്കൂട്ടം: ശബരിമലയില്‍ പ്രതിഷേധക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിച്ച ഐജി മനോജ് എബ്രഹാമിന്റെ വസതിയിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച്. വീടിനു സമീപം സമരക്കാരെ പോലിസ് തടഞ്ഞു.
ശബരിമലയ്ക്ക് പോയ യുവതിയുടെയും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ശബരിമലയിലെത്തിയ മുരുക്കുംപുഴ സ്വദേശിനി മേരിസ്വീറ്റി (46)യുടെ മുരുക്കുംപുഴയിലെ വീട്ടിലും മാതാപിതാക്കള്‍ താമസിച്ച കഴക്കൂട്ടത്തെ മൈത്രിനഗറിലെ വീട്ടിലുമാണ് ആക്രമണമുണ്ടായത്. പ്രവര്‍ത്തകര്‍ വയോധികരായ ദമ്പതികളെ ഭീഷണിപ്പെടുത്തുകയും വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന കസേരകള്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവിടേക്ക് പ്രകടനം നടത്തി. വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍ അറിയിച്ചു. ഇവര്‍ താമസിക്കുന്ന മുരുക്കുംപുഴയിലെ വീട്ടിലെ മുഴുവന്‍ ജനാലുകളും എറിഞ്ഞ് തകര്‍ത്തു.
മംഗലാപുരം പോലിസ് പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചു.

RELATED STORIES

Share it
Top