ബിജെപി മന്ത്രിയുടെ മുമ്പില്‍വിഷം കഴിച്ച വ്യാപാരി മരിച്ചു

ഡെറാഡൂണ്‍: കഴിഞ്ഞ ആഴ്ച ഉത്തരാഖണ്ഡ് കൃഷിമന്ത്രി സുബോധ് ഉനിയാലിന്റെ മുമ്പില്‍വച്ച് വിഷംകഴിച്ച വ്യാപാരി മരിച്ചു. ഹല്‍ദ്വാനി സ്വദേശി പ്രകാശ് പാണ്ഡെയാണ് ഡെറാഡൂണില്‍ ചികില്‍സയ്ക്കിടെ മരിച്ചത്. നോട്ട് നിരോധനവും ജിഎസ്ടിയും മൂലം വ്യാപാരത്തില്‍ നഷ്ടം സംഭവിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധസൂചകമായാണു പാണ്ഡെ മന്ത്രിയുടെ പരിപാടിയില്‍വച്ച് വിഷംകഴിച്ചത്.ബിജെപി ഓഫിസില്‍വച്ചാണ് മന്ത്രി ഉനിയില്‍ ജനതാ ദര്‍ബാര്‍ സംഘടിപ്പിച്ചത്. മന്ത്രിയുടെ മുമ്പില്‍ തന്റെ അവസ്ഥ പാണ്ഡെ അവതരിപ്പിച്ചിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയുംമൂലം വായ്പ തിരിച്ചടയ്ക്കാന്‍ തനിക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ക്കു കത്തയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് താന്‍ വിഷം കഴിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.പാണ്ഡെയുടെ മരണം സംസ്ഥാനസര്‍ക്കാരിന് നാണക്കേടാണെന്ന് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.

RELATED STORIES

Share it
Top