ബിജെപി മന്ത്രിയുടെ ഓഫിസിലെത്തി വ്യവസായി വിഷം കഴിച്ചു

ഡെറാഡൂണ്‍: ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് കൃഷി മന്ത്രിയുടെ ഓഫിസിലെത്തിയ വ്യവസായി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നോട്ട് നിരോധനം മൂലം നഷ്ടത്തിലായ വാഹന വ്യവസായി പ്രകാശ് പാണ്ഡയാണ് വിഷം കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞു വീണത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയുന്നില്ലെന്നും കടാശ്വാസം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രകാശ് ബിജെപി പ്രസിഡന്റ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ധന മന്ത്രി എന്നിവര്‍ക്ക് കത്തയച്ചിരുന്നു.എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ലെന്നും കൃഷി മന്ത്രിയുടെ ഓഫിസ് വൃത്തങ്ങല്‍ പറയുന്നു.

RELATED STORIES

Share it
Top