ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയില്ല: കോടിയേരി ബാലകൃഷ്ണന്‍

തിരുവല്ല: ബിജെപി ആര്‍എസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്നും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്നും സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിന്ദുത്വം പ്രചരിപ്പിച്ച് അധികാരത്തില്‍ എത്തിയ ബിജെപിക്ക് പട്ടികജാതി വിഭാഗങ്ങള്‍ക്ക് സുരക്ഷയോരുക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ ക്ഷേത്ര പൂജാരികളായുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു പൂജാരിയെ കാണാന്‍ കഴിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം നല്‍കുന്നതുപോലുള്ള സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നില്ലെന്ന്്   കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ത്യാഗോജ്വലമായ പോരാട്ടം നടത്തിയതിന്റെ ഫലമായാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. സാമൂഹ്യനീതി, സമഗ്ര വികസനം എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. ബിജെപിക്കെതിരെ ആദ്യം ആഞ്ഞടിച്ച കോടിയേരി പിന്നീട് കേരളത്തിലെ സര്‍ക്കാരിന്റെ നേട്ടങ്ങളാണ് വിവരിച്ചത്.
പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം എം മണി, ഷൈലജ ടീച്ചര്‍, എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്ജ്, കെ ജെ തോമസ്, കെ അനന്തഗോപന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, കെ പത്മകുമാര്‍, ഫിലിപ്പോസ് തോമസ് സംസാരിച്ചു.

RELATED STORIES

Share it
Top