ബിജെപി ഭരണത്തില്‍ ദലിതുകള്‍ രണ്ടാംകിട പൗരന്‍മാരായി: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി ഭരണത്തില്‍ ദലിതുകളെ രണ്ടാംകിട പൗരന്‍മാരായിട്ടാണ് കണക്കാക്കുന്നതെന്നു കോണ്‍ഗ്രസ്. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലെ ദലിത് കുടുംബങ്ങളിലെ വിവാഹങ്ങള്‍ മൂന്നുദിവസം മുമ്പ് ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനുകളില്‍ അറിയിക്കണമെന്ന നിര്‍ദേശം സംബന്ധിച്ച റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ഇക്കാര്യം പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയിലാണ് ഇതു സംഭവിക്കുന്നതെന്നത് ലജ്ജാകരമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിഐ പൂനിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ദലിതര്‍ക്കെതിരേയുള്ള വിവേചനങ്ങളും അക്രമങ്ങളും ബിജെപി പ്രവര്‍ത്തകര്‍ അവിരാമം തുടരുമ്പോള്‍ പ്രധാനമന്ത്രി അംബേദ്കര്‍ മന്ത്രമെന്ന നാടകം കളിക്കുകയാണ്. തൊട്ടുകൂടായ്മയും വിവേചനവും ഓര്‍മിപ്പിക്കുന്ന തരത്തില്‍ ബിജെപി ഭരണത്തി്‌ല# ദലിത് പീഡനങ്ങള്‍ ഇന്ന് അപഹാസ്യകരമായ ഉയരത്തില്‍ എത്തിയിരിക്കുന്നു. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ബിജെപി ഭരണത്തിനുകീഴില്‍ ഓരോ 12 മിനിറ്റിലും ഒരു ദലിതന്‍ അക്രമിക്കപ്പെടുകയും ഓരോ ദിവസവും 6 ദലിത് സ്ത്രീകള്‍ വീതം ബലാല്‍സംഗത്തിനു ഇരയാവുകയും ചെയ്യുന്നുണ്ടെന്നും പുനിയ പറഞ്ഞു.

RELATED STORIES

Share it
Top