'ബിജെപി ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണം'

ചെങ്ങന്നൂര്‍: ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഡിജെഎസിന് ഒരിക്കലും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ബിജെപി. ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതാണ് ബിഡിജെഎസ്.
ഈ രണ്ടു പ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ട്. ബിജെപി ബന്ധം ഉപേക്ഷിച്ച് ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍ ഊന്നിനിന്ന് ബിഡിജെഎസ് പ്രവര്‍ത്തിക്കണം. ബിജെപിയുമായി നിസ്സഹകരണം തുടരാനുള്ള ബിഡിജെഎസിന്റെ തീരുമാനം എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും.  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടും ഭൂരിപക്ഷവും വര്‍ധിക്കുമെന്നും കോടിയേരി പറഞ്ഞു.

RELATED STORIES

Share it
Top