ബിജെപി പ്രവര്‍ത്തകര്‍ മെഹ്ബൂബയുടെ കോലം കത്തിച്ചു

ജമ്മു: പിഡിപിയെ പിളര്‍ത്താനുള്ള കേന്ദ്രത്തിന്റെ ഏതു ശ്രമവും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അവര്‍ മെഹ്ബൂബയുടെ കോലം കത്തിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി മെഹ്ബൂബയെ അറസ്റ്റ് ചെയ്യണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 1987ല്‍ ജനങ്ങളുടെ വോട്ട് കിട്ടാന്‍ മുസ്‌ലിം ഐക്യമുന്നണിയെ തകര്‍ത്തതുപോലെ പിഡിപിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്നു കഴിഞ്ഞ ദിവസം മെഹ്ബൂബ പറഞ്ഞിരുന്നു. ഗുരുതരമായ ദേശീയവിരുദ്ധ പ്രസ്താവന നടത്തിയ അവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നു ഗവര്‍ണറോട് ആവശ്യപ്പെടുന്നുവെന്നും ബിജെപി ജമ്മു വെസ്റ്റ് അധ്യക്ഷന്‍ അയോധ്യ ഗുപ്ത പറഞ്ഞു.

RELATED STORIES

Share it
Top