ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു;രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് : മാഹി ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ചാലക്കര സ്വദേശി സജീവനാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ചാലക്കരവരപ്രത്ത് കാവില്‍ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവം കാണനെത്തിയ സജീവനെ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.സജീവന്റെ പുറത്താണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമായിതിനാല്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ച സജീവനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പളളൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top