ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

ഡയമണ്ട് ഹാര്‍ബര്‍: പശ്ചിമബംഗാളിലെ ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയില്‍ പ്രാദേശിക ബിജെപി നേതാവ് അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചു. ശക്തിപാദ സര്‍ദാര്‍ (45) ആണ് മരിച്ചത്. ബിജെപി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായിരുന്നു.
റോഡില്‍ ചോരയില്‍ കുളിച്ചുകിടന്ന സര്‍ദാറിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോവുമ്പോഴാണ് സര്‍ദാര്‍ മരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സര്‍ദാറെ വധിച്ചതെന്നു ബിജെപി ആരോപിച്ചു. ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

RELATED STORIES

Share it
Top