ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: 11 സിപിഎമ്മുകാര്‍ക്കു ജീവപര്യന്തം

തലശ്ശേരി: ചിറ്റാരിപ്പറമ്പിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ബിജെപി പ്രവര്‍ത്തകന്‍ അനന്തേശ്വരത്ത് മഹേഷി (32)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11 സിപിഎം പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവും 50,000 രൂപ പിഴയടയ്ക്കാനും വിധി.
സിപിഎം പ്രവര്‍ത്തകരും ചിറ്റാരിപ്പറമ്പ് സ്വദേശികളുമായ പൊങ്ങോളി ധനേഷ്, നെല്ലിക്ക ഉത്തമന്‍, ആര്‍ഷ നിവാസില്‍ ഓണിയന്‍ ബാബു, നെല്ലിന്റെ കീഴില്‍ ചെമ്മേരി പ്രകാശന്‍, ചെറിയോടി പറമ്പത്ത് മനോളി ഉമേഷ്, വാഴവളപ്പില്‍ രഞ്ജിത്ത്, നടുവിലക്കണ്ടി കാരോട്ട് പുരുഷോത്തമന്‍, ചിരുകണ്ടോത്ത് സുനേഷ്, കരുണന്‍ പറമ്പില്‍ നെല്ലിക്ക മുകേഷ്, മണപ്പാട്ടി സൂരജ്, ഷിനി നിവാസില്‍ വയലേരി ഷിജു എന്നിവരെയാണ് രണ്ടാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍ എല്‍ ബൈജു ശിക്ഷിച്ചത്. പിഴത്തുകയില്‍ മൂന്നുലക്ഷം രൂപ മഹേഷിന്റെ കുടുംബത്തിനും ബാക്കി തുക സര്‍ക്കാരിലേക്ക് അടയ്ക്കാനും ഉത്തരവിട്ടു.
2008 മാര്‍ച്ച് ആറിനു വൈകീട്ട് 5.45ഓടെ മാനന്തേരിയിലാണു സംഭവം.
കേസില്‍ 18 സാക്ഷികളെ വിസ്തരിച്ചിരുന്നു. 11 പേരും കുറ്റക്കാരാണെന്ന് ഇന്നലെ രാവിലെ 11.30ഓടെ കോടതി കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് 12ഓടെയാണു ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ കെ പി ബിനീഷ ഹാജരായി.

RELATED STORIES

Share it
Top